പ്രളയക്കെടുതിയില്‍ രക്ഷകരായെത്തിയ കേന്ദ്രസേനകള്‍ക്കു നന്ദി അറിയിച്ചു കേരളം. സൈന്യത്തിന്റെ സേവനം കേരളം എല്ലാക്കാലവും ഓര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങുന്ന വിവിധ സൈനികവിഭാഗങ്ങള്‍ക്കുള്ള യാത്രയപ്പുചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സമാനതകളില്ലാത്ത സഹായമാണ് സൈനികരുടേതെന്ന മുഖ്യമന്ത്രിയുടെ വാക്കിലുണ്ടായിരുന്നു കേരളത്തിന്റെ മുഴുവന്‍ സ്നേഹവും നന്ദിയും. അഭിമാനകരമായ പ്രവര്‍ത്തനമായിരുന്നു സൈന്യത്തിന്റേതെന്ന് പിണറായി പറഞ്ഞു.. അവരുടെ മനശക്തി പ്രളയത്തിരകള്‍ക്കും മേലെയായിരുന്നു. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ഏകോപനമികവിനെ സൈന്യം അഭിനന്ദിച്ചു. തിരുവനന്തപുരത്തെ ശംഖുമുഖം എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വിവിധ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം സൂചിപ്പിക്കുന്ന പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. സൈനികര്‍ക്കൊപ്പം ചായസല്‍ക്കാരത്തിലും പങ്കെടുത്താണ് മുഖ്യമന്ത്രി മടങ്ങിയത്.